റിയാദിൽ ലഹരി മരുന്നു ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

smuggle-narcotic-pil
SHARE

റിയാദ് ∙ ദശലക്ഷക്കണക്കിനു ലഹരി മരുന്നു ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിയാദിലെ നാർക്കോട്ടിക് വിഭാഗം അറിയിച്ചു. ലഹരി മരുന്ന് കൈവശം വച്ച നാലു പേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ലഹരി മരുന്ന് കള്ളക്കടത്ത്, വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള സുരക്ഷാ തുടർനടപടികൾക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മരപ്പലക കണ്ടെയ്നറിൽ ഒളിപ്പിച്ച് കയറ്റിയയച്ച 2,035,200 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മുഹമ്മദ് അൽ നുജൈദി പറഞ്ഞു.   

ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സുരക്ഷാ ഏജൻസികൾ മുഖേനയും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെയും രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താൻ ശ്രമിക്കുന്നവരെ പിടികൂടുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS