മലയാളി കായിക അധ്യാപകൻ റിയാദിൽ അന്തരിച്ചു

praji-sivadas
SHARE

റിയാദ് ∙ മലയാളി കായിക അധ്യാപകൻ റിയാദിൽ അന്തരിച്ചു. യാര രാജ്യാന്തര സ്‌കൂള്‍ അധ്യാപകൻ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് മരിച്ചത്. രക്തസമ്മർദ്ദത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടുയത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം.

10 വര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുൻപാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹം മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാളെ (ശനി) രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ശേഷം കുന്നംകുളത്ത് സംസ്‌കരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS