കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ മാറ്റുന്നു

saudi-airport
SHARE

റിയാദ്∙ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ ഇൗ മാസം 4 ന് ഉച്ചമുതൽ മാറ്റുന്നു. മൂന്ന്, നാല്  ടെര്‍മിനലുകളിലേക്കാണ്  മാറ്റുന്നതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ത്യയടക്കം മറ്റു എല്ലാ രാജ്യാന്തര സര്‍വീസുകളും ആറിന് ചൊവ്വാഴ്ച നാലാം ടെര്‍മിനലിലേയ്ക്കാണ് മാറുന്നത്.

അബൂദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം നാലാം ടെര്‍മിനിലേയ്ക്ക് ഞായറാഴ്ച മാറും. ദുബായ്, കയ്‌റോ, ശറമുല്‍ശൈഖ്, ബുര്‍ജുല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍  അഞ്ചിന് നാലാം ടെര്‍മിനലിലേക്കാണു മാറ്റുക. മൂന്നാം ടെര്‍മിനലിലുള്ള അദീല്‍ സര്‍വീസുകള്‍ ഏഴിനു ബുധനാഴ്ചയും നാസ് എയര്‍ സര്‍വീസുകളും സ്‌കെയ് ടീം സര്‍വീസുകളും എട്ടിന് വ്യാഴാഴ്ചയും മൂന്നാം ടെര്‍മിനലിലേയ്ക്ക് മാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS