ജിദ്ദ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിനു തുടക്കം

rahman-shahrukh
SHARE

ജിദ്ദ ∙ രണ്ടാമത് ജിദ്ദ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിനു തുടക്കമായി. ഇന്ത്യയിൽ നിന്നും നടൻ ഷാരൂഖ് ഖാനെയും സംഗീത സംവിധായകൻ എ.ആർ. റഹ്മാനേയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഷാരൂഖ് ഖാൻ, എ.ആർ. റഹ്മാൻ എന്നിവർക്കൊപ്പം നടിമാരായ പ്രിയങ്ക ചോപ്ര, കാജൾ‍ എന്നിവർ വേദിയിലെത്തി.

തന്റെ സിനിമകളെ എപ്പോഴും പിന്തുണക്കുന്ന സൗദിയിലെ ആരാധകർക്കിടയിൽ എത്താനായത് സന്തോഷകരമാണെന്നും ഇത്തരത്തിലൊരു പുരസ്‌കാരം നേടാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ശ്രദ്ധേയനായ പ്രതിഭയും ആഗോള സൂപ്പർസ്റ്റാറുമായ ഷാരൂഖ് ഖാനെ ആദരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ആദ്യകാലം മുതലെ അദ്ദേഹം സൗദി പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഫെസ്റ്റിവൽ സിഇഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു.

shahrukh-in-red-sea-film-festival

ഷാരൂഖ് ഖാനും കാജളും അഭിനയിച്ച ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് സൂപർ ഹിറ്റ് സിനിമയായ 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' ഉദ്‌ഘാടന ദിനത്തിൽ പ്രദർശിപ്പിച്ചു.

സൗദി നടി മില അൽസഹ്‌റാനി, ഈജിപ്ഷ്യൻ അഭിനേതാക്കളായ ഹുസൈൻ ഫഹ്മി, യൊസ്‌റ, നെല്ലി കരീം, ഹോളിവുഡ് അഭിനേതാക്കളായ മിക്കല്ലേ റോഡ്രിഗസ്, ലൂസി ഹെയ്ൽ, ലെബനീസ് അഭിനേതാക്കളായ നിക്കോളാസ് മൗവാദ്, നദീൻ നാസിബ് നജീം, ഓസ്‌ട്രേലിയൻ താരങ്ങളായ നദീൻ നാസിബ് നജീം തുടങ്ങിയവരും എത്തിയിരുന്നു. 

red-sea-fim-festival

സിനിമാ പ്രദർശനങ്ങൾക്ക് പുറമേ, ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും അവരുടെ കരിയറിനെ കുറിച്ച് സംസാരിക്കുന്ന പ്രത്യേക സെഷൻ നടക്കും. ഹോളിവുഡ് താരങ്ങളായ ഷാരോൺ സ്റ്റോൺ, ആൻഡി ഗാർഷ്യ, ലെബനൻ സംവിധായികയും നടിയുമായ നദീൻ ലബാകി, ഇന്ത്യൻ നടൻ രൺബീർ കപൂർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഈ സെഷനിൽ പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS