മസ്‌കത്ത് ∙ യുഎഇയിൽ നിന്നും ഒമാനിൽ സന്ദർശനത്തിനെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം കുറ്റിപ്പുറം കൂരട സ്വദേശി ഫാദിൽ മുഹമ്മദ് ഹനീഫ (39) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബ സമേതം മസ്‌കത്തിലെത്തിയത്. താമസ സ്ഥലത്ത് നിന്നും നടക്കാനിറങ്ങിയപ്പോൾ കിഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ബൗശറിലെ റോയൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. മക്കൾ: യഹ്‌യ, നൂഹ്. സഹോദരങ്ങൾ: അഫ്‌സൽ, ഫാരിസ് (ദുബായ്), അസ്ഹർ. മൃതദേഹം മസ്‌കത്തില്‍ ഖബറടക്കും