ADVERTISEMENT

റിയാദ് ∙ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റത്തിനു രണ്ടു സ്വദേശികൾക്കും ഒരു അറബ് പൗരനും 18 വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയും സൗദി കോടതി വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണങ്ങളാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മൂന്ന് പേർക്കെതിരെ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി. 

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്റെ സമാന മൂല്യമുള്ള പണവും അതിന്റെ വരുമാനവും കണ്ടുകെട്ടാനും ജയിൽ ശിക്ഷയും പിഴയും അടച്ച ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നടത്തിയ സാമ്പത്തിക അന്വേഷണത്തിലാണ് പ്രവാസി അക്കൗണ്ടുകളിൽ വൻ തുക നിക്ഷേപിക്കുകയും പിന്നീട് സൗദി അറേബ്യക്ക് പുറത്തേക്ക് കൈമാറുകയും ചെയ്‌തതായി വ്യക്തമായത്.

ഫണ്ടിന്റെ ഉറവിടം പരിശോധിച്ചപ്പോൾ അനധികൃത സ്വത്താണെന്ന് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ വിചാരണ നടപടികൾക്ക് വിധേയമാക്കുകയും ഒടുവിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തു. 

English Summary: Saudi court jails 3 for 18 years for money laundering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com