നറുക്കെടുപ്പിൽ 66 കോടിയിലേറെ രൂപ ഇന്ത്യക്കാരന്; ഭാഗ്യം വന്നതറിയാതെ വിജയി

അബുദാബി ∙ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം ഇന്ത്യക്കാരന്. ഇന്നലെ രാത്രി നടന്ന സീരീസ് 246 നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഖാദർ ഹുസൈൻ എന്നയാൾക്ക് 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിർഹം) ലഭിച്ചു. എന്നാൽ, ഇദ്ദേഹത്തെ ഇതുവരെ ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ

അബുദാബി ∙ ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം ഇന്ത്യക്കാരന്. ഇന്നലെ രാത്രി നടന്ന സീരീസ് 246 നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഖാദർ ഹുസൈൻ എന്നയാൾക്ക് 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിർഹം) ലഭിച്ചു. എന്നാൽ, ഇദ്ദേഹത്തെ ഇതുവരെ ഫോണിലൂടെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.  

നവംബർ 6 ന് വാങ്ങിയ 206975 എന്ന നമ്പരാണ് ഖാദർ ഹുസൈന് ഭാഗ്യം കൊണ്ടുവന്നത്. തത്സമയ നറുക്കെടുപ്പ് പ്രഖ്യാപന വേളയിൽ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. ജീവിതത്തെ മാറ്റിമറിച്ച വിജയത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുന്നതിനുള്ള ശ്രമം ബിഗ് ടിക്കറ്റ് ടീം തുടരുമെന്ന് അറിയിച്ചു. ഇതേ നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ തോമസ് ഒല്ലൂക്കാരന് 10 ലക്ഷം ദിർഹവും പ്രഭിജിത് സിങ്ങിന് ഒരു ലക്ഷം ദിർഹവും സമ്മാനം ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA