ADVERTISEMENT

ദോഹ∙ ഹയാ കാർഡ് അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമേ ഖത്തറിലേക്ക് യാത്ര പുറപ്പെടാവൂ എന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ. ഹയാ കാർഡും എൻട്രി പെർമിറ്റും കൈവശമുള്ളവരെ മാത്രമേ വ്യോമ, കര, സമുദ്ര മാർഗം ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

 

മത്സര ടിക്കറ്റില്ലാത്തവർക്കും ഹയാ കാർഡ് മുഖേന ഖത്തറിലേക്ക് ഈ മാസം 2 മുതലാണ് പ്രവേശനം അനുവദിച്ചത്. ഹയാ കാർഡിനായി അപേക്ഷ നൽകുമ്പോൾ തന്നെ താമസവും സ്ഥിരീകരിക്കണം. തുടർന്ന്  500 റിയാൽ ഫീസ് അടയ്ക്കണം. അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ അപേക്ഷകന്റെ ഇ-മെയിലിൽ എൻട്രി പെർമിറ്റ് ലഭിക്കും.

 

അതിനു ശേഷമേ യാത്ര പാടുള്ളൂ. ഹയാ കാർഡ് ഉടമകൾക്ക് ലോകകപ്പ് ഫാൻ സോണുകളിൽ പ്രവേശിക്കാം. സ്റ്റേഡിയങ്ങളിലെ പ്രവേശനത്തിന് മത്സര ടിക്കറ്റ് വേണം. കാർഡ് ഉടമകൾക്ക് 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം. ഹയാ കാർഡിനായി എന്ന https://hayya.qatar2022.qa/ വെബ്‌ സൈറ്റിലൂടെയോ Hayya to Qatar 2022 എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ അപേക്ഷ നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com