അബുദാബി∙ യുഎഇയുടെ 51–ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി 51 ദിർഹത്തിന് 5100 വിമാന ടിക്കറ്റുകൾ നൽകുന്നു. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ ജിസിസിക്കു പുറമെ വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.
ദമാം (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്), മസ്‌കത്ത്, സലാല (ഒമാൻ), മനാമ (ബഹ്‌റൈൻ), അലക്സാണ്ട്രിയ, സോഹാഗ് (ഈജിപ്ത്), അൽമാട്ടി, നൂർ സുൽത്താൻ (ഖസാക്കിസ്ഥാൻ), അമ്മാൻ, അക്കാബ (ജോർദാൻ), അങ്കാറ (തുർക്കി), ഏതൻസ് (ഗ്രീസ്), ബാക്കു (അസർബൈജാൻ), ബെൽഗ്രേഡ് (സെർബിയ), കുട്ടൈസി (ജോർജിയ), മാലിതുടങ്ങിയ സെക്ടറുകളിലേക്കാണ് സർവീസുള്ളത്.