ADVERTISEMENT

ഫുജൈറ∙ തൊഴിലന്വേഷകരെ വലയിലാക്കാൻ ഫുജൈറ പൊലീസിന്റെ പേരിൽ വ്യാജ പരസ്യം. പരസ്യത്തിൽ കുടുങ്ങുന്നവരിൽ നിന്നും പണം തട്ടിയെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം.

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ പടം പതിച്ച വ്യാജ തൊഴിൽ പരസ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായത്. ഇത്തരം പരസ്യങ്ങളിൽ വീഴരുതെന്നു പൊലീസ് അറിയിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന തൊഴിൽ തസ്തികകളിൽ അപേക്ഷിക്കുന്നതിനു മുൻപ് ഒഴിവുകൾ നിലവിലുള്ളതാണോ എന്ന്  അന്വേഷിക്കണം.

ഔദ്യോഗിക ഏജൻസികൾ വഴി അന്വേഷിച്ച ശേഷമേ അപേക്ഷ നൽകാവു. ഫുജൈറ പൊലീസിൽ ഒഴിവുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പരസ്യം. കുറ്റകൃത്യത്തിനു പിന്നിൽ, സാങ്കേതികവിദ്യാ വിദഗ്ധരുൾപ്പെട്ടതിനാൽ ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്നു പൊലീസ് അറിയിച്ചു.

English Summary: Fujairah Police monitors a fake recruitment advertisement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com