റിയാദ് ∙ സ്പോൺസർമാർക്ക് വീണ്ടും സൗദി ജവാസാത്തിന്റെ മുന്നറിയിപ്പ്. സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് അനുവദിക്കില്ലെന്നും ജവാസാത്ത് പറഞ്ഞു.
വിദേശ തൊഴിലാളിയെ സ്‌പോൺസറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കില്‍ മറ്റെതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടിയോ ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുന്ന സ്‌പോണ്‌സര്‍മാര്‍ക്കാണ് ശിക്ഷ ലഭിക്കുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല അവരുടെ യഥാര്‍ഥ സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ ലഭിക്കും.