ADVERTISEMENT

ദോഹ∙  ഫാഷനും സംസ്‌കാരവും സംഗീതവും കോർത്തിണക്കി ഖത്തർ ക്രിയേറ്റ്‌സും സിആർ റൺവേയും ചേർന്നൊരുക്കുന്ന ഖത്തർ ഫാഷൻ യുണൈറ്റഡ് ബൈ സിആർ റൺവേ ഡിസംബർ 16ന് 974  സ്റ്റേഡിയത്തിൽ.

വേദിയിൽ വിസ്മയം സൃഷ്ടിക്കാൻ വിഖ്യാത ഗായകൻ പോസ്റ്റ് മലോൺ എത്തും. 16ന് വൈകിട്ട് 6നാണ് ഇവന്റ്. അമേരിക്കൻ റാപ്പറും സൂപ്പർ സ്റ്റാറും ഗായകനും സംഗീത രചയിതാവും പ്രൊഡ്യൂസറുമാണ് പോസ്റ്റ് മലോൺ. ലോകശ്രദ്ധ പിടിച്ചു പറ്റിയ 150 ഫാഷൻ ഡിസൈനർമാരും ബ്രാൻഡുകളുമാണ് ഫാഷൻ ഷോയിലെത്തുക.

50 തിലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തിലാണ് പരിപാടി. പോസ്റ്റ് മലോണിന് പുറമെ ഡിജെ സ്‌നേക്ക്, നാൻസി അജ്രാം, കാദിം അൽ സഹിർ, ഖാലിദ്, ഒസുന എന്നിവരുമെത്തും. ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ആശയമാണിത്. ഫ്രഞ്ച് എഡിറ്ററും വിഷണറി സ്റ്റൈലിസ്റ്റുമായ കാരിൻ റോയിത്‌ഫെൽഡ് ആണ് ക്യുറേറ്റർ.

ടിക്കറ്റ് മുഖേനയാണ് പ്രവേശനം. ആഗോള തലത്തിലുള്ള നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഖത്തർ ഫൗണ്ടേഷന്റെ എജ്യൂക്കേഷൻ എബൗവ് ഓൾ എന്ന സ്ഥാപനത്തിനാണ് ടിക്കറ്റ് തുക കൈമാറുന്നത്. വൈകിട്ട് 4.30 മുതൽ ഗേറ്റ് തുറക്കും. ടിക്കറ്റുകൾക്ക് 350 റിയാൽ മുതലാണ് നിരക്ക്.

ഖത്തർ ക്രിയേറ്റ്‌സിന്റെ ഡയമണ്ട് വൺ പാസ് ഉടമകൾക്ക് സൗജന്യ ടിക്കറ്റ് ലഭിക്കും. ഗോൾഡ്, പ്ലാറ്റിനം വൺപാസ് ഉടമകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. ദോഹ കോർണിഷിനോട് ചേർന്ന് റാസ് അബു അബൗദിലാണ് സ്റ്റേഡിയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com