ഖത്തറിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae-president-qatar-amir
SHARE

ദോഹ∙ സഹകരണത്തിന്റെയും ഗൾഫ് ഐക്യത്തിന്റെയും പുതു ചുവടുവയ്പിലേയ്ക്ക് യുഎഇയും ഖത്തറും. സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ ഖത്തർ സന്ദർശനം.

uae-president-qatar-amir-2
ഖത്തറിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വീകരിക്കുന്നു.

ഊഷ്മള സ്വീകരണമൊരുക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും. ഇന്നലെ ഔദ്യോഗിക സന്ദർശനത്തിന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്റിന് അമീരി ദിവാനിൽ ഊഷ്മള സ്വീകരണം നൽകി.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ അമീർ നേരിട്ടെത്തി സ്വീകരിച്ചു. അമീറിന്റെ ക്ഷണപ്രകാരമാണ് ഖത്തർ സന്ദർശനം. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിന് മേലുള്ള ഉപരോധം പിൻവലിച്ച ശേഷമുള്ള അൽ നഹ്യാന്റെ ആദ്യ സന്ദർശനമാണിത്.

uae-preident-in-doha

യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സന്ദർശനമെന്നതും ശ്രദ്ധേയം. ഉപരോധം പിൻവലിച്ച ശേഷം യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിരവധി തവണ ഖത്തർ സന്ദർശിച്ചിരുന്നു. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തിരുന്നു.

uae-president-qatar-amir-4
ഖത്തറിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തമ്മിൽ ചർച്ച നടത്തുന്നു.

ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കവെ യുഎഇ പ്രസിഡന്റിന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടും. ഗൾഫ് ഐക്യത്തിന് ആക്കം കൂട്ടാൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടും.

ഖത്തറിനെ അഭിനന്ദിച്ച് അൽ നഹ്യാൻ

uae-president-qatar-amir-5

അമീരി ദിവാനിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിൽ ഖത്തറിനെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢപ്പെടുത്തുന്നത് മാത്രമല്ല ഗൾഫ് ഐക്യം ശക്തിപ്പെടുത്തുന്നതും ഇരുവരും ചർച്ച ചെയ്തു. പൊതു താൽപര്യമുള്ള മേഖലാ, രാജ്യാന്തര വിഷയങ്ങളും ചർച്ചയായി.

uae-president-qatar-amir-6

അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, യുഎഇ ദേശീയ  സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൺ ബിൻ സയിദ് അൽ നഹ്യാൻ, ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സയിദ് അൽ നഹ്യാൻ, ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ, ഷെയ്ഖുമാർ എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. അമീറിന്റെ ഔദ്യോഗിക വിരുന്നിൽ പങ്കെടുത്ത ശേഷമാണ് യുഎഇ പ്രസിഡന്റും സംഘവും മടങ്ങിയത്. യാത്രയയക്കാൻ അമീർ ഷെയ്ഖ് തമീമും സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു.

English Summary : UAE President reached Qatar on official visit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS