യുഎഇ ദേശീയ ദിനാഘോഷത്തിൽ ശ്രദ്ധേയരായി തമിഴ് വനിതകൾ; താരമായി ജൈവ യുഎഇ പതാക

organic-uae-flag
പയറുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് ജൈവ യുഎഇ പതാക നിര്‍മിക്കുന്നു
SHARE

ഷാർജ∙ തൊഴിലാളികളുടെ  51–ാം യുഎഇ ദേശീയ ദിനാഘോഷത്തിൽ ശ്രദ്ധേയരായി തമിഴ്നാട് വനിതകൾ. സജാ ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ പാർക്കിൽ നടന്ന പരിപാടിയിൽ  100.51 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 51 മിനിറ്റിനുള്ളിൽ തമിഴ്‌നാട് അസോസിയേഷനിൽ നിന്നുള്ള 51 വനിതകൾ പയറുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചു ജൈവ യുഎഇ പതാക നിര്‍മിച്ചാണ് ഏവരുടെയും മനംകവർന്നത്. ഈ വിത്തുകൾ പിന്നീട് പാകം ചെയ്തു തൊഴിലാളികൾക്ക് വിതരണം ചെയ്യും. ചുവന്ന മുളക്, മുഴുനീള മുങ്ങ്, കറുത്ത വിത്ത്, ഇന്ത്യൻ സാഗോ വിത്തുകൾ എന്നിവയാണ് സുഗന്ധവ്യഞ്ജനങ്ങൾ. 3 ദിവസം നീണ്ടുനിന്ന പരിപാടികൾ ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ സാലെം യൂസഫ് അൽ ഖസീർ ഉദ്ഘാടനം ചെയ്തു.  

uae-national-day-celebration-2

എൽഎസ്ഡിഎയിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും തൊഴിലാളികവും ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു. തങ്ങളുടെ അവകാശങ്ങളും സുഖകരമായ ജീവിതവും ആസ്വദിക്കുന്ന വിവിധ രാജ്യക്കാർക്കിടയിൽ സാംസ്കാരിക വൈവിധ്യവും സഹവർത്തിത്വവും ഉൾക്കൊള്ളുന്ന സമൂഹമാണ് ഉള്ളതെന്നും അവിടെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആകർഷകമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാർഗ  നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ തുടരുമെന്നും സാലെം യൂസഫ് അൽ ഖസീർ പറഞ്ഞു.  തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പാക്കുക, തൊഴിൽ നിലവാരവും നിർവഹണ മാർഗങ്ങളും ഉയർത്തുക എന്നിവയാണ് എൽഎസ്ഡിഎ ലക്ഷ്യമിടുന്നത്.  

uae-national-day-celebration

സാംസ്കാരിക, നാടോടി, സംഗീത പരിപാടികൾ ന‌‌‌ടന്നു. ദേശീയ ദിന പരേഡുകൾ, സാംസ്കാരിക, ബോധവൽക്കരണം, നാടോടി, കലാപരിപാടികൾ, തുടങ്ങിയവും അരങ്ങേറി.  ഒട്ടക സവാരി, ഫാൽക്കൺ, സൗജന്യ പരമ്പരാഗത ഭക്ഷണം, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള തത്സമയ നാടോടി സംഗീത പ്രകടനങ്ങൾക്കുള്ള കൂടാരം എന്നിവയും ഒരുക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA