ടിക്കറ്റില്ലെങ്കിൽ പിടി വീഴും

brazil
ലോകകപ്പ് സ്റ്റേഡിയത്തിലെ ബ്രസീൽ ആരാധക സാന്നിധ്യം. ചിത്രം: മനോരമ
SHARE

ദോഹ∙ മത്സര ടിക്കറ്റ് കൈവശമില്ലാതെ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനെതിരെ സുരക്ഷാ കമ്മിറ്റിയുടെ മുന്നറിയിപ്പ്. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ  പ്രവേശിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ലോകകപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റി അധികൃതർ വ്യക്തമാക്കി.

കൃത്യമായ മത്സര ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ടിക്കറ്റുകളുടെ ലഭ്യത ഫിഫയുടെ വെബ്‌ സൈറ്റ് മുഖേന അറിയാം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ നിർദിഷ്ട മത്സരത്തിന്റെ ടിക്കറ്റും ഹയാ കാർഡും നിർബന്ധമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS