റിയാദ്∙ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ജനുവരി 1 മുതൽ സൗദിയിലെ അൽ നാസർ ടീമിൽ കളിക്കുമെന്നു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ചു സൗദി അധികൃരുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും പുറത്തു വന്നിട്ടില്ല.
രണ്ടര വർഷത്തേക്കു റൊണാൾഡോയും അൽ നാസർ ക്ലബ്ബും തമ്മിൽ കരാർ എത്തിയതായാണു വിവരം. ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലം. ലോകകപ്പിൽ പോർചുഗലിന്റെ മത്സരങ്ങൾ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണു സൂചന. ഖത്തറിലെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് രണ്ടു ദിവസം മുൻപു മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം റൊണാൾഡോ അവസാനിപ്പിച്ചിരുന്നു.
English Summary : Cristiano Ronaldo will play for Al-Nassr from January.