വിസ്മയക്കാഴ്ചകളൊരുക്കി ഡൗൺടൗൺ ദോഹ

downtown
മിഷെറിബ് ഡൗൺടൗണിലെ സന്ദർശക തിരക്ക്‌.
SHARE

ദോഹ∙ആഘോഷവുമായി മിഷെറിബ് ഡൗൺടൗൺ ദോഹയിൽ ലോകകപ്പ് ആരാധകരുടെ തിരക്കേറുന്നു. ഫിഫ ലോകകപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ദിവസവും ആയിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്.

ആധുനികതയും സുസ്ഥിരതയും സമന്വയിച്ച ഡൗൺടൗൺ ദോഹ സന്ദർശകർക്ക് വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. പൈതൃകവും ആധുനികതയും സമ്മേളിക്കുന്ന ഡിസൈൻ തന്നെയാണ് ആരാധകരുടെ ആകർഷണവും. ഖത്തറിന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന കേന്ദ്രം കൂടിയായ മുഷൈരിബ് ഡൗൺടൗണിലെ സുസ്ഥിര സാങ്കേതികവിദ്യയുടെ ഉപയോഗം രാജ്യത്തിന്റെ ഭാവിയെക്കൂടിയാണ് പ്രതിനിധീകരിക്കുന്നത്.

france
ഫ്രാൻസിൽ നിന്നെത്തിയ ആരാധകർ. (ചിത്രം-ക്യുഎൻഎ).

നഗരത്തിനുള്ളിലെ അതുല്യമായ വാസ്തുവിദ്യയും പ്രവേശനക്ഷമതയും രാജ്യാന്തര വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. എല്ലാത്തരം ആളുകളെയും ഇവിടെയെല്ലായിടത്തും കാണാനും അവരെ കേൾക്കാനും കഴിയുമെന്നാണ് ബ്രസീലിയൻ ആരാധക നതാഷ ബരാസനൻ അഭിപ്രായപ്പെട്ടത്. ലൈറ്റുകൾ തെളിയുന്ന രാത്രിക്കാഴ്ചയും ഖത്തരി സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളുടെ ഡിസൈനുമാണ് മറ്റൊരു ആകർഷണമായി നതാഷ ചൂണ്ടിക്കാട്ടിയത്.

ചുറ്റുമുള്ള സഞ്ചാരവും സുഗമമാണ്, ദിശകൾ വളരെ വ്യക്തമാണ്. എല്ലാവർക്കും വളരെയധികം ആസ്വദിക്കാനാകും- നതാഷ പറയുന്നു. കാൽനടയാത്രയാണെങ്കിലും ഡൗൺടൗണിലുടനീളം സഞ്ചരിക്കാൻ എളുപ്പമാണെന്ന് മെക്സിക്കോയിൽ നിന്നുള്ള ഹെയ്ഡി കാർലോസ് അഭിപ്രായപ്പെട്ടു.

സഹായിക്കാൻ ചുറ്റും സന്നദ്ധപ്രവർത്തകരുണ്ട്. നഗരത്തിനുള്ളിലെ ഗതാഗതത്തിനായി ട്രാം സൗകര്യവുമുണ്ടെന്നും ഹെയ്ഡി പറഞ്ഞു. മിഷെറിബ് ഒരു വൃത്തിയുള്ള സ്മാർട്ട് നഗരമാണെന്നാണ് അർജന്റീനയിൽ നിന്നുള്ള പാബ്ലോ റോഡ്രിഗസിന്റെ അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS