ADVERTISEMENT

ദോഹ∙തൊഴിലാളികൾക്ക് ശുചിത്വ കിറ്റുകൾ വിതരണം ചെയ്ത് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആർസിഎസ്). ക്യൂആർസിഎസിന്റെ സന്നദ്ധപ്രവർത്തന, പ്രാദേശിക വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് 1,500 ശുചിത്വ കിറ്റുകളാണ് വിതരണം ചെയ്തത്.

 

നഗരസഭ  മന്ത്രാലയത്തിന്റെ മെക്കാനിക്കൽ എക്യുപ്മെന്റ് വകുപ്പ്, തൊഴിൽ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചിത്വ കിറ്റുകളുടെ വിതരണം. ' തൊഴിലാളികൾക്കായി ഒന്നിച്ച്' എന്ന ക്ഷേമപദ്ധതിയുടെ കീഴിൽ 'നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന' എന്ന സംരംഭത്തിന്റെ ഭാഗമായാണ് ശുചിത്വകിറ്റുകളുടെ വിതരണം.

 

തൊഴിലാളികൾക്കിടയിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളുടെ സാമൂഹിക ഇടപെടൽ വർധിപ്പിക്കുക, വ്യക്തിഗത ശുചിത്വം പാലിക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശുചിത്വ കിറ്റുകളുടെ വിതരണം. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ക്യുആർസിഎസ് നടപ്പാക്കിയ മാനുഷിക ബോധവൽക്കരണ സംരംഭങ്ങളിലൊന്നാണിത്.

 

തൊഴിലാളികളെ അവരുടെ വ്യക്തിഗത ശുചിത്വത്തിൽ ശ്രദ്ധിക്കാൻ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. പ്രാദേശിക വികസന അജൻണ്ടയിൽ പ്രവാസി തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നത് തുടരാൻ എല്ലാവരോടും ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com