ADVERTISEMENT

ദുബായ്∙ യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്  132 വാഹനങ്ങൾ ദുബായ് പൊലീസ് കണ്ടുകെട്ടുകയും വാഹനമോടിക്കുന്നവരിൽ നിന്നു പിഴ ഈടാക്കുകയും ചെയ്തു. 

 

വാഹനങ്ങളുടെ നിറം മാറ്റുകയും പെർമിറ്റില്ലാതെ വാഹനങ്ങൾ സ്റ്റിക്കർ പതിക്കുകയും ചെയ്ത നിയമലംഘകർക്കെതിരെ ബ്ലാക്ക് പോയിന്റുകൾ ചുമത്തി. കാറുകളിൽ നിന്നു മാലിന്യം വലിച്ചെറിയുകയും അശ്രദ്ധമായി വാഹനമോടിച്ചു തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 

 

ദേശീയ ദിനത്തിൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ബർ ദുബായിൽ 4,697 പേരിൽ നിന്ന് 72 വാഹനങ്ങളും ദെയ്‌റയിൽ 60 വാഹനങ്ങളും പിടികൂടി പിഴ ചുമത്തിയതായി ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രി. ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. 

 

3 ദിവസത്തെ ആഘോഷങ്ങളിൽ ഗതാഗതക്കുരുക്ക് തടയുന്നതിനും ചില ഡ്രൈവർമാരുടെ നിഷേധാത്മക പെരുമാറ്റം നിയന്ത്രിക്കുന്നതിനും  എമിറേറ്റിന്റെ വിവിധ മേഖലകളിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പട്രോളിങ് ശക്തമാക്കിയിരുന്നു.  അവധിക്കാല വാരാന്ത്യങ്ങളിൽ റോഡ് സുരക്ഷ ഉറപ്പാക്കിവരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com