ഖത്തറിലേക്ക് സന്ദർശകർ ഏറുന്നു; ഉയർന്ന നിരക്കിൽ ഒക്ടോബർ

doha-corniche
ലോകകപ്പ് കാർണിവൽ വേദിയായ ദോഹ കോർണിഷിലെ മ്യൂസിക്കൽ ഫൗണ്ടൻ (ചിത്രം-ക്യുഎൻഎ)
SHARE

ദോഹ∙  ഒക്ടോബറിൽ രാജ്യത്തെത്തിയതു 1.80 ലക്ഷം സന്ദർശകർ. 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്.കോവിഡ് മഹാമാരിക്ക് മുൻപുളളതിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്.

2017 ഒക്ടോബറിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 32 ശതമാനമാണു വർധന. ഈ വർഷം മാസം തോറും സന്ദർശകരുടെ എണ്ണത്തിൽ ക്രമാനുഗത വർധനവുണ്ടായിട്ടുണ്ട്. രാജ്യാന്തര സന്ദർശകരുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളാണു  മുൻപിൽ-മൊത്തം സന്ദർശകരിൽ 33 ശതമാനം പേർ.

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരെ  ആകർഷിക്കാൻ പ്രത്യേക പദ്ധതികളും കുടുംബ സൗഹൃദ വിനോദ പരിപാടികളും ഖത്തർ നടപ്പാക്കുന്നുണ്ട്. അതേസമയം ഒക്ടോബറിൽ ജിസിസി ഇതര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സെപ്റ്റംബറിനെക്കാൾ 10 ശതമാനമാണ് വർധന- 66 ശതമാനം പേരും ജിസിസി ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ 13 ശതമാനം ഇന്ത്യയിൽ നിന്നാണ്. യുകെയിൽ നിന്നും 4 ശതമാനം പേരും യുഎസ്സിൽ നിന്ന് 3 ശതമാനം പേരുമെത്തി. സന്ദർശകരിൽ 70 ശതമാനം പേരും വ്യോമമാർഗമാണ് രാജ്യത്ത് എത്തിയത്. 29 ശതമാനം പേർ കരമാർഗവും ഒരു ശതമാനം പേർ കടൽമാർഗവുമാണ് എത്തിയത്.    മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് വീണ്ടും തുറന്നതും പ്രിൻടെംപ്സ് അടക്കമുള്ള ആഡംബര മാളുകളും ഹോട്ടലുകളും തുറന്നതും സന്ദർശകരുടെ എണ്ണം കൂട്ടി. 

English Summary : Qatar visitors exceed pre-pandemic levels in October

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS