ദുബായ് ∙ വീട്ടുജോലിക്കാരെ എത്തിക്കാൻ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതി പിടിയിൽ. ജോലിക്കാരെ നൽകാമെന്ന് പറഞ്ഞ് 6,000 ദിർഹം മുതൽ 10,000 ദിർഹം വരെ കമ്മീഷന്‍ വാങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
വീട്ടുജോലിക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് 6,000 ദിർഹം യുവതി വാങ്ങി. പണം നൽകിയ ആൾ രണ്ട് ദിവസത്തിന് ശേഷം സ്ത്രീയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല.
തട്ടിപ്പിന് പിടിയിലായ സ്ത്രീ സമാനമായ രീതിയിൽ നിരവധി പേരെ കബിളിപ്പിച്ചതായി കണ്ടെത്തി. വീട്ടുജോലിക്കാരുടെ വ്യാജ ബയോഡറ്റ കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇവർക്കെതിരെയുള്ള കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷിക്കുന്നത്.