ഷാർജ ∙ ഷാർജ വ്യവസായമേഖല 6ലെ വെയർഹൗസിൽ അഗ്നിബാധ. ഉപയോഗിച്ച വാഹന ഭാഗങ്ങൾ സൂക്ഷിച്ച സ്ഥലത്താണ് ഇന്നു രാവിലെ തീ പിടിത്തമുണ്ടായത്. വെയർ ഹൗസിന്റെ ചില ഭാഗങ്ങൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല.
ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. രാവിലെ 7.15നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. സംഭവ സ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 30 മനിറ്റിനകം അഗ്നിശമന സേന തീ അണച്ചു.