അബുദാബി പ്രസിഡൻഷ്യൽ പാലസിലുണ്ട് അത്യപൂർവ്വ കയ്യെഴുത്തു പ്രതികൾ

book
കയ്യെഴുത്തു പ്രതികളുടെ പ്രദർശനം കാണാൻ എത്തിയവർ.
SHARE

അബുദാബി∙ യൂറോപ്പിൽ അറബ് സംസ്കാരത്തിന്റെ സ്വാധീനം അറിയണോ, അബുദാബി പ്രസിഡൻഷ്യൽ പാലസിലേക്കു (ഖസർ അൽ വതൻ) വരിക.  അറബിക് കയ്യെഴുത്തു പ്രതികളുടെ പ്രദർശനത്തിൽ കണ്ടറിയാം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആത്മബന്ധം.

പേൾസ് ഓഫ് വിസ്ഡം എന്ന േപരിൽ ഖസർ അൽ വതനിൽ ചൊവ്വാഴ്ച ആരംഭിച്ച പ്രദർശനം ജനുവരി 6 വരെ നീളും. സാഹിത്യം, പൈതൃകം, മതം, സംഗീതം, തത്വചിന്ത, ശാസ്ത്രം തുടങ്ങി 7 മേഖലകളായി തിരിച്ച പ്രദർശനത്തിൽ അത്യപൂർവ്വ കയ്യെഴുത്തു പ്രതികളുണ്ട്. അറബ് സംസ്‌കാരത്തിന്റെ യൂറോപ്പിലെ സ്വാധീനം ചർച്ച ചെയ്യുന്ന ചരിത്ര യാത്രയിലേക്ക് സന്ദർശകരെ കൊണ്ടുപോകും.

‘ഹൗസ് ഓഫ് നോളജി’ൽ ഇസ്‌ലാമിക നാഗരികതയുടെ സുവർണ കാലഘട്ടത്തെയും മധ്യകാല യൂറോപ്പിനെയും അടയാളപ്പെടുത്തുന്നു. അറബിക് ഭാഷയുടെ പരിണാമം, അൻഡലൂഷ്യൻ കലിഗ്രഫി, സിസിലിയൻ കലയിലെ അറബിക് കലിഗ്രഫി, ഗ്രീക്ക് വിജ്ഞാനം തുടങ്ങിയവയുടെ സ്വാധീനവും പ്രദർശനത്തെ സമ്പന്നമാക്കുന്നു.

ഒപ്പം അര ലക്ഷത്തിലേറെ വരുന്ന പുസ്തകങ്ങളുള്ള ഖസർ അൽ വതൻ ലൈബ്രറി, മറ്റു വിസ്മയങ്ങൾ എന്നിവയെല്ലാം അനുഭവിച്ചറിയാം. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശന സമയം.  ബുക്കിങിന്: https://www.qasralwatan.ae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS