വിജയിയെ പ്രവചിക്കുന്നവര്‍ക്ക് വൻ തുക സമ്മാനം പ്രഖ്യാപിച്ച് സൗദി

turkey
SHARE

റിയാദ് ∙ ഖത്തർ ലോകകപ്പ് വിജയിയെ പ്രവചിക്കുന്നവര്‍ക്ക് വൻ തുക സമ്നാനമായി പ്രഖ്യാപിച്ച് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി. ഒരു ലക്ഷം ഡോളര്‍ സമ്മാനം നല്‍കുമെന്ന് പ്രസിഡന്റ് തുര്‍ക്കി അൽ ഷെയ്ഖ് അറിയിച്ചു.

വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടീമിന്റെ പേര് ഓപ്ഷനുകളില്‍ ഇല്ലെങ്കില്‍ പേര് പ്രത്യേകം രേഖപ്പെടുത്തണമെന്നും തുര്‍ക്കി അൽ ഷെയ്ഖ് കൂട്ടിചേർത്തു. ലോകകപ്പ് വിജയികളെ പ്രവചിച്ച് തന്റെ ട്വീറ്റ് ലൈക്കും  ചെയ്യണമെന്നും  വിജയസാധ്യതയുള്ള ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, മൊറോക്കൊ എന്നീ നാലു ടീമുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ തുര്‍ക്കി അൽ ഷെയ്ഖ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS