സൗദിയിൽ പ്രവാസികളുടെ ലെവിയിലും ‘വാറ്റി’ലും മാറ്റമില്ലെന്നു ധനകാര്യ മന്ത്രി

Mohammed-al-Jadaan
സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ. ചിത്രം: REUTERS/Ahmed Yosri
SHARE

റിയാദ് ∙ മൂല്യവർധിത നികുതിയിലോ (വാറ്റ്) പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലോ നിലവിൽ മാറ്റമില്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ പറഞ്ഞു. സൗദി അറേബ്യയുടെ ബജറ്റിൽ എണ്ണ വിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിൽ കുറവുണ്ട്. 2022-ലെ ബജറ്റ് മിച്ചത്തിന്റെ വിതരണം സാമ്പത്തിക വർഷാവസാനത്തിനു ശേഷം മാത്രമേ നടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷത്തെ മിച്ചത്തിന്റെ ഒരു വിഹിതവും പൊതുകടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കില്ല. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് മതിയായ പണലഭ്യതയും ആസ്തികളും ഉണ്ട്. സൗദി കേന്ദ്ര ബാങ്ക് സാമയുടെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

2022ൽ സൗദി ഏകദേശം 30 ബില്യൺ റിയാൽ പ്രധാന പദ്ധതികൾക്കായി ചെലവഴിച്ചു. 2023-ലും 2024-ലും വലിയ പദ്ധതികൾക്കായി സമാനമായ തുക ചെലവഴിക്കുന്നത് തുടരുമെന്നും മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

English Summary : Saudi Finance minister said that there is no change in VAT or the levy for expats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS