ADVERTISEMENT

അബുദാബി∙ ലഹരി മാഫിയയ്ക്കെതിരെ കച്ചമുറുക്കി അബുദാബി പൊലീസ് രംഗത്ത്. കഴിഞ്ഞ ദിവസം 107 കിലോ ലഹരിയാണു പൊലീസ് പിടികൂടിയത്.  7 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം ഇതുവരെ 2.6 ടൺ ലഹരിമരുന്നും 15 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തതായി ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ താഹിർ ഗാരിബ് അൽ ദാഹിരി പറഞ്ഞു.

 

പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പറഞ്ഞു. രഹസ്യമായി യുഎഇയിലെത്തിച്ച ലഹരിമരുന്ന് വിവിധ സ്ഥലങ്ങളിലായി കുഴിച്ചിട്ടിരിക്കുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ച് ലഹരി വാങ്ങുന്നതിനിടെയാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്.

 

പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 15 കോടി ദിർഹം വിപണി മൂല്യം വരുന്ന 1.5 ടൺ ഹെറോയിൻ മാർച്ചിൽ പിടികൂടിയിരുന്നു. അയൽ രാജ്യത്തുനിന്ന് അബുദാബി ഖലീഫ പോർട്ടിൽ എത്തിച്ച് യൂറോപ്യൻ രാജ്യത്തേക്കു കയറ്റുമതി ചെയ്യാനിരിക്കെയാണ് ഇതു പിടികൂടിയത്.

 

2021ൽ 120 കോടി ദിർഹം വില വരുന്ന ലഹരിമരുന്ന് അബുദാബി പൊലീസ് പിടിച്ചെടുത്തിരുന്നു. ലഹരിക്കടത്ത്, ലഹരിമരുന്ന് കച്ചവടം, ഉപയോഗം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇവരെ സംരക്ഷിക്കുകയും വിവരം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com