ADVERTISEMENT

അബുദാബി∙ കള്ളപ്പണം വെളുപ്പിക്കൽ, ഭീകവാദത്തിന് ധനസഹായം നൽകൽ എന്നീ നിയമം ലംഘിച്ച ഒരു ധനവിനിമയ സ്ഥാപനത്തിന് യുഎഇ സെൻട്രൽ ബാങ്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

 

സെൻട്രൽ ബാങ്കിന്റെ എൻഒസി വാങ്ങാതെ 19.25 ലക്ഷം ദിർഹത്തിന്റെ ഇടപാട് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതിനായി 2021ൽ യുഎഇ ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടിവ് ഓഫിസ് തുറന്ന് പ്രവർത്തനം ഊർജിതമാക്കിയിരുന്നു. നിയമലംഘകർക്ക് ‍50 ലക്ഷം ദിർഹം വരെയാണ് പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com