അബുദാബി∙ മേഖലയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഉൽപാദനവും വിപണനവും ശക്തമാക്കാനും ലക്ഷ്യമിട്ട് അബുദാബിയിൽ 185 കോടി ദിർഹത്തിന്റെ കരാറിൽ ഒപ്പുവച്ചു. അബുദാബി രാജ്യാന്തര ഭക്ഷ്യ പ്രദർശനത്തോട് അനുബന്ധിച്ചാണ് ഇത്രയും തുകയുടെ കരാറുകൾ ഒപ്പിട്ടത്. നിക്ഷേപം, ഭക്ഷ്യസുരക്ഷ, ഭക്ഷ്യോൽപാദനത്തിലെ നവീനത എന്നീ പ്രമേയങ്ങളിൽ നടന്ന അബുദാബി ഇന്റർനാഷനൽ ഫുഡ് എക്സിബിഷനിൽ 30 രാജ്യാന്തര കമ്പനികൾ പങ്കെടുത്തു.ഇതോടനുബന്ധിച്ച് യുഎഇ നാഷനൽ കോഫി ചാംപ്യൻഷിപ്, ദ് ഇന്റർനാഷനൽ ലാറ്റെ ആർട് ചാംപ്യൻഷിപ് എന്നിവയും അരങ്ങേറി.
ഭക്ഷ്യ സുരക്ഷ: 185 കോടി ദിർഹത്തിന്റെ കരാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.