റിയാദ്∙ തന്ത്രപ്രധാന സഹകരണ കരാറിൽ സൗദി അറേബ്യയും ചൈനയും ഒപ്പുവച്ചു. യമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഭരണാധികാരി സൽമാൻ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമാണ് കരാറിൽ ഒപ്പിട്ടത്. ഊർജം, നീതിന്യായം, നിക്ഷേപം, പാർപ്പിടം, സൗദിയിൽ ചൈനീസ് ഭാഷാ പഠനം എന്നിവയ്ക്കു പുറമെ സൗദി വിഷൻ 2030യും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് സമന്വയ പദ്ധതി സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തി. മേഖലാ രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലുമുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സഹകരണക്കരാറിൽ ഒപ്പുവച്ച് സൗദിയും ചൈനയും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.