സെൻട്രൽ പാർക്കിലെ ഫാമിലി ഫെസ്റ്റിൽ സൗജന്യ പ്രവേശനം

masdar-city-festival
SHARE

അബുദാബി∙ മസ്ദർ സിറ്റിയിൽ നവീകരിച്ച സെൻട്രൽ പാർക്കിലെ ഫാമിലി ഫെസ്റ്റിലേക്കു സൗജന്യ പ്രവേശനം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ മാസം 27 വരെ ശനിയാഴ്ചകളിൽ മാജിക് ഷോ, കലാകായിക മത്സരങ്ങൾ തുടങ്ങി പ്രത്യേക പരിപാടികൾ അരങ്ങേറും. 

ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. സന്ദർശകർക്ക് ഇഷ്ട വിഭവങ്ങൾ രുചിക്കാനും അവസരമുണ്ട്.ഫുട്ബോൾ പ്രമേയമായ വിവിധ ഗെയിമുകളുമുണ്ടാകും.

  സംഗീതം, മാജിക്, കഥ പറച്ചിൽ, ബൗൺസിങ് തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളുണ്ട്. ഈ മാസം, 10, 17 തീയതികളിൽ സൗജന്യ യോഗ പരിശീലനവുമുണ്ടാകും. യുഎഇയുടെ സംസ്കാരവും പൈതൃകവും വിളിച്ചറിയിക്കുന്ന പ്രദർശനവും  ഒരുക്കിയിട്ടുണ്ട്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS