ADVERTISEMENT

ദുബായ്∙ മലയാള മനോരമ ബിസിനസ് സമ്മിറ്റിന് ഇന്നു തുടക്കം. ഷെയ്ഖ് സായിദ് റോഡിലെ ഹോട്ടൽ ഷാൻഗ്രില്ലയിൽ രാവിലെ 11 മുതൽ വിവിധ സ്റ്റാർട്ടപ്പുകളുടെയും ബിസിനസ് സംരംഭകരുടെയും പ്രദർശനവും ബിസിനസ് മീറ്റിങ്ങുകളും ആരംഭിക്കും. നിക്ഷേപം, ലൈസൻസിങ്, ബിസിനസ് വ്യാപിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ സെമിനാറുകൾ വൈകിട്ട് നടക്കും. യുഎഇയിലും കേരളത്തിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകരെ തേടുന്നവർക്കും ഒരേ വേദിയിൽ കൂടിക്കാഴ്ചയൊരുക്കുകയാണ് പരിപാടിയുടെ ദൗത്യം.

നിലവിലുള്ള ബിസിനസ് സംരംഭങ്ങളിൽ പങ്കാളികളാകാനുള്ള അവസരവും ബിസിനസ് വായ്പ ലഭിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളത്തിലും ഗൾഫിലുമുള്ള സംരംഭകർ ആശയങ്ങളുമായി എത്തും.

വിദേശ ബിസിനസ് മേഖലയിൽ പ്രവാസി മലയാളികളുടെ സാന്നിധ്യം ശക്തമാക്കുക, കേരളത്തിലേക്കു കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന ഫിനാൻഷ്യൽ സമ്മിറ്റിൽ ബിസിനസ് താൽപര്യമുള്ള ആർക്കും പങ്കെടുക്കാം. ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു സമഗ്ര വിവരം സമ്മിറ്റിൽ ലഭിക്കും. എജ്യുടെക്, ഇലക്ട്രിക് ചാർജിങ് , ഇൻസ്റ്റന്റ് കാഷ് ബാക് ആപ്പ് മുതലായ പുതു സംരംഭകരും പങ്കെടുക്കും.

ഫിൻലൻഡ് ആസ്ഥാനമായ ഐഫോർ ടെക്‌നോയാണ് മുഖ്യ പ്രായോജകർ. ശോഭ റീയാൽറ്റി, അസറ്റ് ഹോംസ് എന്നിവയിൽ നിക്ഷേപ അവസരം ലഭിക്കും. ഐഎൻഒഎ പ്രോപ്പർട്ടീസ് ആൻഡ് ഡവലപ്പേഴ്സിന്റെ പദ്ധതിയിലും നിക്ഷേപകരെ തേടുന്നുണ്ട്.

 പ്രശ്സ്ത എൻബിഎഫ്സി ആയ ന്യൂ തൃച്ചൂർ കമ്പനിയുടെ ബിസിനസ് വ്യാപന പദ്ധതിയിലും പങ്കാളികളാകാം. കോംപറ്റീറ്റിവ് ക്രാക്കർ, ചാർജ് മോഡ് എന്നീ സ്റ്റാർട് അപ്പുകളും മേളയിൽ പങ്കെടുക്കും. ഇവരുമായി ചേർന്നു നിക്ഷേപത്തിനുള്ള അവസരവും ഉണ്ട്.

നാളത്തെ സെമിനാറിൽ റവന്യു മന്ത്രി കെ.രാജൻ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി പങ്കെടുക്കും. 

കൂടുതൽ വിവരങ്ങൾക്കു +971 507028687 , +91 9995143981എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com