ADVERTISEMENT

ദോഹ ∙ സൗദി അറേബ്യയില്‍ ഇന്നു നടക്കുന്ന അറബ്-ചൈന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി റിയാദിലെത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ 43-ാമത് സെഷന്‍, റിയാദ്-ഗള്‍ഫ്-ചൈന, റിയാദ്-ചൈനീസ്-അറബ് എന്നിങ്ങനെ 3 ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് അമീറും സംഘവും സൗദി തലസ്ഥാനത്തെത്തിയത്. 

Amir-of-Qatar-Arrives-in-Riyadh1

ചൈനയും ഗള്‍ഫ്, അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വികസനവും ശക്തിപ്പെടുത്തുകയാണ് ഉച്ചകോടികളുടെ ലക്ഷ്യം. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അമീറിനെയും സംഘത്തെയും റിയാദ് റീജന്‍ ആക്ടിങ് ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ്, ജിസിസി സെക്രട്ടറി ജനറല്‍ ഡോ.നയെഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റാഫ്, ഖത്തറിലെയും സൗദിയിലെയും സ്ഥാനപതിമാര്‍ എന്നിവർ എത്തി സ്വീകരിച്ചു.

Amir-of-Qatar-Arrives-in-Riyadh2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com