ADVERTISEMENT

ദോഹ∙ കൂടുതൽ പൊതു കലാസൃഷ്ടികൾ സ്ഥാപിച്ച് ഖത്തറിനെ ഔട്ട്‌ഡോർ കലാ മ്യൂസിയമാക്കി മാറ്റി അധികൃതർ.  ഖത്തർ മ്യൂസിയവും  പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യുടെ റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവത്ക്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. 

രാജ്യത്തിന്റെ സംസ്‌കാരവും  പൈതൃകവും കൂട്ടിയിണക്കിയുള്ള ചെറുതും വലുതുമായ കലാ സൃഷ്ടികളാണ് എല്ലാം.  974 സ്റ്റേഡിയത്തിന് സമീപത്തെ റാസ് അബു അബൗദ് ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ദോഹ മൗണ്ടൻസ്, അൽ മസ്ര പാർക്കിലെ ദോഹ മോഡേൺ പ്ലേ ഗ്രൗണ്ട്, വെസ്റ്റ്‌ ബേ നോർത്ത് ബീച്ചിലെ മൊനിറ അൽ ഖദീരി സെഫയർ, കോർണിഷ് പാർക്കിലെ ഹിയർ വീ ഹിയർ, അൽ സുബാറയിലെ സ്ലഗ് ടർട്ടിൽ, ടെംപിൾ എർത്ത്, അൽ ദസ്തൂർ പ്ലാസയിലെ അൽ ജസാസിയ, അൽ റുവൈസിലെ കടൽ പശുക്കൾ ഇങ്ങനെ നാൽപതിലധികം ശിൽപങ്ങളാണ് രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.

ദോഹ കോർണിഷിലെ കലാസൃഷ്ടികൾ.
ദോഹ കോർണിഷിലെ കലാസൃഷ്ടികൾ.

നിലവിലുള്ളതു കൂടാതെ പബ്ലിക് പാർക്കുകൾ, ബീച്ചുകൾ, റോഡുകളുടെ വശങ്ങൾ, മെട്രോ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ലോകകപ്പ് സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലാണ് ഈ പുതിയ കലാസൃഷ്ടികൾ അവതരിപ്പിച്ചിരിക്കുന്നത്.

English Summary : Qatar's public art program is turning the country into an open air museum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com