5 മാസം; വരച്ചത് പന്തുചരിതം

largest-canvas-painting
അല്‍ സലേഹി തയാറാക്കിയ 9,652 ചതുരശ്രമീറ്ററിലുള്ള ക്യാന്‍വാസ് പെയിന്റിങ്. ചിത്രം: ഗള്‍ഫ് ടൈംസ്
SHARE

ദോഹ∙ ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയ്ന്റിങ്ങിലൂടെ ഖത്തറിന് വീണ്ടും ഗിന്നസ് ലോക റെക്കോർഡ്. 

സാംസ്‌കാരിക മന്ത്രാലയം അനാച്ഛാദനം ചെയ്ത, ഇറാനിയൻ ആർട്ടിസ്റ്റ് ഇമാദ് അൽ സലേഹിയുടെ ഈ പെയിന്റിങ്ങിന് ഒരു ഫുട്ബോൾ പിച്ചിന്റെ വലുപ്പമുണ്ട്. 9,652 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ക്യാൻവാസിലാണ് പെയിന്റിങ് തീർത്തത്. ഒരു ബോളിന്റെ കഥ എന്ന തലക്കെട്ടിൽ തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കായിക-സാംസ്‌കാരിക പെയ്ന്റിങ്ങാണിത്. 1930 മുതൽ 2022 വരെയുള്ള ഫിഫ ലോകകപ്പിന്റെ ചരിത്രമാണ് ഇതിവൃത്തം. 3,000 ലിറ്റർ പെയിന്റും 150 ബ്രഷുകളുമാണ് ഉപയോഗിച്ചത്. പ്രതിദിനം 14-18 മണിക്കൂർ കൊണ്ട് 5 മാസത്തിലധികം സമയമെടുത്താണ് പൂർത്തിയാക്കിയ ചിത്രത്തിൽ പതിനായിരത്തിലധികം മുഖങ്ങളും വരച്ചിട്ടുണ്ട്. 

  ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയ്ന്റിങ്ങെന്ന (1,595.76 ചതുരശ്ര മീറ്റർ) സാഷ ജാഫ്രി എന്ന ആർട്ടിസ്റ്റിന്റെ നിലവിലെ റെക്കോർഡ് ഭേദിച്ചാണ് ഇറാനിയൻ ആർട്ടിസ്റ്റായ ഇമാദ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.

English Summary : Qatar sets Guinness World Record with largest canvas painting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS