ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട് യുഎഇയുടേത്. ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണു യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്. 

സമ്പന്ന രാജ്യമായ അമേരിക്കയെ (83%) പിന്തള്ളിയാണു കൊച്ചു രാജ്യമായ യുഎഇ നേട്ടങ്ങളുടെ നെറുകിലെത്തിയത്. ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്സംബർഗ് രാജ്യങ്ങളിലെ പാസ്പോർട്ടുകളെയും യുഎഇ പാസ്പോർട്ട് മറികടന്നു. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്പോർട്ട് സൂചികയിലാണ് ഈ നേട്ടം.

വീസയില്ലാതെ 121 രാജ്യങ്ങളിൽ സഞ്ചാരം

വീസയില്ലാതെ 121 രാജ്യങ്ങളിലേക്കും വീസ ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാം. ഇവിടത്തെ ഒരു കോടിയിലേറെ ജനസംഖ്യയിൽ 90% വിദേശികളാണ്.19 രാജ്യങ്ങളിലേക്കു മാത്രമാണു മുൻകൂട്ടി വീസ എടുക്കേണ്ടത്.യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ രീതിയിലുമാണു  സഞ്ചരിക്കാനാകുക. 26 രാജ്യങ്ങളിലേക്കു വീസയെടുത്താലെ അമേരിക്കക്കാർക്ക് പ്രവേശനം അനുവദിക്കൂ.

English Summary : UAE has the most powerful passport in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com