ലോകകപ്പ് ആവേശ ഒാർമകളോടെ ഖത്തർ പൂർവസ്ഥിതിയിലേക്ക്

qatar-road
ദോഹ കോർണിഷിൽ വീണ്ടും ഗതാഗതം സജീവമായപ്പോൾ (ചിത്രം-ഷാജി കായംകുളം, ഗൾഫ് ടൈംസ്)
SHARE

ദോഹ∙ ലോകകപ്പ് ആരവങ്ങൾക്ക് ശേഷം രാജ്യത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലെത്തി. കോർണിഷ് റോഡ് പൂർണമായും തുറന്നു. ഒരു മാസത്തെ അവധിക്കു ശേഷം സ്‌കൂളുകളുടെ പ്രവർത്തനവും പുനരാരംഭിച്ചു. 29 ദിവസം നീണ്ട കളിയാവേശത്തിന് ശേഷം രാജ്യത്തിന്റെ പൊതു, സ്വകാര്യ മേഖലകളുടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലെത്തി.

ലോകകപ്പിനിടെ വർക്ക് ഫ്രം ഹോം ആയിരുന്ന സർക്കാർ ജീവനക്കാർ മുഴുവനും ഈ മാസം 20 മുതൽ തന്നെ ഓഫിസുകളിലെത്തി ജോലി തുടങ്ങിയിരുന്നു. രാജ്യത്തെ മ്യൂസിയങ്ങളുടെയും ദോഹ മെട്രോയുടെയും എല്ലാം പ്രവർത്തന സമയങ്ങളും സാധാരണനിലയിലായി. ഒരു മാസം നീണ്ട ലോകകപ്പ് അവധിക്കു ശേഷം രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളും കഴിഞ്ഞ ദിവസം മുതൽ തുറന്നു.

ഇന്ത്യൻ സ്‌കൂളുകളിൽ എംഇഎസ്, ബിർള ഉൾപ്പെടെ ഏതാനും സ്‌കൂളുകൾ പ്രവർത്തനം പുനരാരംഭിച്ചു. ജനുവരി മൂന്നിനകം മുഴുവൻ ഇന്ത്യൻ സ്‌കൂളുകളും തുറക്കും. ലോകകപ്പ് പ്രമാണിച്ച് നവംബർ 17 മുതൽ ഡിസംബർ 22 വരെയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് അവധി നൽകിയത്. ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികളും പുരോഗമിക്കുകയാണ്.

നവംബർ 1 മുതൽ ഡിസംബർ 19 വരെ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി ലോകകപ്പ് കാർണിവൽ വേദിയായി പ്രവർത്തിച്ച ദോഹ കോർണിഷും പൂർണമായും ഗതാഗതത്തിന് തുറന്നു. 55 ദിവസം ദോഹ കോർണിഷിൽ കാൽനടയാത്രയും പൊതു ഗതാഗതവും മാത്രമാണ് അനുവദിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS