300 കോടിയുടെ കറുപ്പ് കടത്ത്; ‘ടിപ്പ്’ നൽകി ദുബായ് പൊലീസ്, ചരിത്രത്തിലെ വമ്പൻ ലഹരി വേട്ടയുമായി കാനഡ

CBSA-seizes-opium
SHARE

ദുബായ് ∙ കാനഡയ്ക്ക് ആ സൂചന നൽകിയത് ദുബായ് പൊലീസ് ആയിരുന്നു. പിടിച്ചെടുത്തതോ ഏതാണ്ട് 50 മില്യൺ കനേഡിയൻ ഡോളർ മൂല്യം വരുന്ന 2500 കിലോ കറുപ്പ് (ഒപ്പിയം), ദുബായ് പൊലീസിനു നന്ദി അറിയിച്ച് കനേഡിയൻ അധികൃതരും. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട നടന്നത്. 19 ഷിപ്പിങ് കണ്ടൈനറുകളിലായി കാനഡയുടെ തീരത്ത് ലഹരി മരുന്ന് കടത്തുന്നുവെന്നായിരുന്നു ദുബായ് പൊലീസ് കഴിഞ്ഞ വർഷം നൽകിയ സുപ്രധാന വിവരം. 

തുടർന്ന്, കനേഡിയൻ അധികൃതർ പരിശോധന നടത്തിയപ്പോൾ 247 ഷിപ്പിങ് പല്ലെറ്റ്സിൽ 2486 കിലോ കറുപ്പ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. പിടിച്ചെടുത്ത ലഹരി മരുന്നിന് ഏതാണ്ട് 50 മില്യൺ കനേഡിയൻ ഡോളർ (300 കോടിയിലേറെ രൂപ) മൂല്യം വരും. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രവും വലിയ ലഹരിവേട്ട ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

CBSA-seizes-largest-amount-of-opium

ലോകമെമ്പാടുമുള്ള നിയമ നിർവ്വഹണ ഏജൻസികളുമായുള്ള തങ്ങളുടെ ശക്തമായ സഹകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ലഹരി മരുന്നു വേട്ടയെന്ന് ദുബായ് പൊലീസ് പറഞ്ഞു. ലോകത്തിലെ വിവിധ പൊലീസ് ഏജൻസികളുമായി സുപ്രധാന ആശയവിനിമയം നിലനിർത്തുന്നതിനും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ നീക്കത്തിലൂടെ ദുബായ് പൊലീസ് വീണ്ടും ഉറപ്പിച്ചു.

സുപ്രധാന വിവരം നൽകിയ ദുബായ് പൊലീസിന്റെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ആന്റി നർകോടിക്സ് വിഭാഗത്തിനു റോയല്‍ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിൽ നഗ് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. വിലപ്പെട്ട സംഭാവനയാണ് ദുബായ് പൊലീസ് നൽകിയതെന്നും ആഭ്യന്തര, രാജ്യാന്തര പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുകയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വമ്പൻ ലഹരിവേട്ട സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘത്തിനു വലിയ തിരിച്ചടിയാണെന്നും വിൽ നഗ് പറഞ്ഞു.

English Summary: Dubai Police help Canada foil Dh138-million drug smuggling attempt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS