ADVERTISEMENT

ദോഹ∙ രാജ്യത്ത് ഇന്നു മുതൽ തണുപ്പ് വീണ്ടും കൂടുമെന്ന് അധികൃതർ. ഈ മാസം 21 വരെ കുറഞ്ഞ താപനിലയായിരിക്കും. പകൽ താപനില 18നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലും രാത്രി താപനില 12നും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലുമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതാണ് താപനില കുറയാൻ കാരണം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. 

താപനില ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ നീന്തൽ, ബോട്ട് യാത്രകൾ, ഡൈവിങ്, സർഫിങ്, മീൻപിടിത്ത സവാരി, വിൻഡ്‌സർഫിങ് എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

English Summary : Colder weather expected in Qatar from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com