ADVERTISEMENT

ദോഹ∙ അൽഖോറിലെ പാണ്ട ഹൗസ് പാർക്കിനെ ലോകത്തിന് ഉടൻ പരിചയപ്പെടുത്തും. ഇതിലൂടെ രാജ്യാന്തര സന്ദർശകരെ പാണ്ട ഹൗസിലേക്ക് ലക്ഷ്യമിടുന്നു. ഖത്തർ ടൂറിസത്തിന്റെയും ഖത്തർ എയർവേയ്‌സിന്റെയും സഹകരണത്തിലാണ് ആഗോള ക്യാംപെയ്ൻ ആരംഭിക്കുകയെന്ന് നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വകുപ്പ് ഡയറക്ടർ എൻജി. മുഹമ്മദ് അലി അൽഖോരി വെളിപ്പെടുത്തി. കൂടുതൽ ആകർഷണങ്ങൾ പാണ്ട ഹൗസിൽ ഉൾപ്പെടുത്താനുള്ള നടപടികളിലാണ് അധികൃതർ. 

കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിന് മുന്നോടിയായി ചൈനീസ് സർക്കാർ സമ്മാനമായി നൽകിയ 2 ഭീമൻ പാണ്ടകളാണ് ഇവിടെ വസിക്കുന്നത്. തുറായ, സുഹെയ്ൽ എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേരുകളിലുള്ള പാണ്ടകളെ കാണാൻ ദിവസേന 1,700 സന്ദർശകരാണ് എത്തുന്നത്. മധ്യപൂർവദേശത്തെ പ്രഥമ പാണ്ട ഹൗസ് പാർക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ പാണ്ട ഹൗസ് പാർക്കുകളിൽ ഒന്ന്. പൂന്തോട്ടം, പബ്ലിക് പാർക്ക്, തണലേകാൻ 2,814 മരങ്ങൾ, 300 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യങ്ങൾ, 4 ബൂത്തുകൾ, പ്രാർത്ഥനാ മുറികൾ, എജ്യൂക്കേഷൻ മുറി, ഗാലറി, തണലേകാൻ 464 മരങ്ങൾ, ഗിഫ്റ്റ് ഷോപ്പുകൾ, കഫേകൾ, വെറ്റിറനറി ക്ലിനിക്കുകൾ, വാഷ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ സന്ദർശകർക്കായുണ്ട്.  സൗകര്യങ്ങളേറെ

അൽഖോർ ഫാമിലി പാർക്കിനോട് ചേർന്നാണ് 1,20,000 ചതുരശ്രമീറ്ററിലുള്ള പാണ്ട ഹൗസ്. പാണ്ടകൾ ഏറ്റവുമധികം കാണപ്പെടുന്ന ചൈനീസ് പ്രവിശ്യയായ സിച്ചുവാനിലെ മിൻഷാൻ മലനിരകളിലേതിന് സമാനമായ ഡിസൈനിലാണ് പാണ്ട ഹൗസ് പാർക്ക് നിർമിച്ചിരിക്കുന്നത്. കുളങ്ങളും ചാടി നടക്കാൻ മരങ്ങളും പച്ചപ്പും തുടങ്ങി പാണ്ടകളുടെ സുഖ ജീവിതത്തിന് പര്യാപ്തമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പാർക്കിനുള്ളിലെ താപനില 15 ഡിഗ്രി സെൽഷ്യസ് ആണ്. പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ മരങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ പാർക്കിന് ചുറ്റുമായി 3,000 മുളകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാണ്ടകളുടെ ആരോഗ്യ പരിചരണത്തിനായി ഏതു സമയത്തും സേവനസന്നദ്ധമായ പ്രത്യേക മെഡിക്കൽ സൗകര്യവുമുണ്ട്.  ചൈനയിൽ നിന്നെത്തിയ  പാണ്ട മെഡിസിൻ വിദഗ്ധരുടെ സംഘമാണിത്.

English Summary : Qatar plans to make Panda House park a major tourist spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com