ADVERTISEMENT

ദോഹ∙ യുവജന സംഘടനയായ യൂത്ത് ഫോറം പുറത്തിറക്കുന്ന ഖത്തർ ലോകകപ്പ് സുവനീർ മാഗസിൻ  'ബിഷ്തി’ന്റെ  കവർ പ്രകാശനം ചെയ്തു.

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ മികച്ച ഓർമപ്പതിപ്പ് എന്ന രീതിയിൽ ഖത്തറിലെ മലയാളികൾക്കിടയിൽ വായനയ്ക്കായി മാഗസിൻ സമർപ്പിക്കുകയാണ് ലക്ഷ്യം. ലോകകപ്പ് മുന്നിൽ കണ്ടുള്ള വികസന  മാതൃകകൾ, രാഷ്ട്രീയ നിലപാടുകൾ, വിവാദങ്ങൾ, സാംസ്‌കാരിക കൈമാറ്റങ്ങൾ, പ്രവാസികളുടെ പങ്കാളിത്തം എന്നിവയെല്ലാം വിഷയമാകും. യൂത്ത് ഫോറം ഖത്തർ ആസ്ഥാനത്ത് നടന്ന കവർ പ്രകാശന ചടങ്ങിൽ കേന്ദ്ര പ്രസിഡന്റ് എസ്.എസ്. മുസ്തഫ, ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി, വൈസ് പ്രസിഡന്റുമാരായ അസ്‌ലം തൗഫീഖ്, അസ്‌ലം ഈരാറ്റുപേട്ട, കേന്ദ്ര സമിതി അംഗങ്ങളായ സുഹൈൽ, ഹബീബ് റഹ്‌മാൻ, ഒ.പി. ആദിൽ  എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com