അബുദാബി∙ 2023നെ സുസ്ഥിര വർഷമായി (ഇയർ ഓഫ് സസ്റ്റൈനബിലിറ്റി) യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.
കാലാവസ്ഥാ ഉച്ചകോടിയുടെ ഈ വർഷത്തെ ആതിഥേയർ എന്ന നിലയിൽ രാജ്യത്തിന്റെ പങ്ക് നിറവേറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. മനസ്സുകളെ ഒന്നിപ്പിക്കുക, ഭാവി സൃഷ്ടിക്കുക എന്ന പ്രമേയത്തിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിലാണ് ഉച്ചകോടി.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് സംയുക്ത കാഴ്ചപ്പാടും പ്രയത്നവും അനിവാര്യമാണെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കൽ, വെല്ലുവിളികളെ അതിജീവിക്കാന്‍ യോജിച്ചു പ്രവർത്തിക്കൽ, വർത്തമാന–ഭാവി തലമുറകൾക്ക് സുസ്ഥിര ഭാവിക്കായി പ്രവർത്തിക്കൽ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.