ADVERTISEMENT

അബുദാബി∙ പ്രകൃതിദത്ത വർണങ്ങളിൽ അബുദാബി നഗരം പൂത്തുലഞ്ഞു. പെറ്റൂണിയ, ജമന്തി, അഗെരാറ്റം, ഹൈബിസ്കസ്, കോസ്മോസ്, കാർണേഷൻ തുടങ്ങി 80 ലക്ഷം പൂച്ചെടികൾ നട്ടുപിടിപ്പിച്ചാണ് നഗരത്തിനു നിറവസന്തമൊരുക്കിയത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റിയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്.

Read also: കുവൈത്ത് അമീറിന്റെ ചിത്രവും രാജ്യ മുദ്രയുമുള്ള ഉൽപന്നങ്ങൾ വിൽക്കരുത്

ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് നട്ട വ്യത്യസ്ത ചെടികൾ മിഴി തുറന്നപ്പോൾ നഗരത്തിന് ബഹുവർണ ശോഭ. വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാനും അവയുടെ പശ്ചാത്തലത്തിൽ സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനും എത്തുന്നവരുണ്ട്. വിഡിയോ കോളിലൂടെ ബന്ധുക്കളെ നഗര ഭംഗി കാണിക്കുന്നവരും ഏറെ. റോഡിന് ഇരുവശങ്ങളിലും മധ്യത്തിലും റൗണ്ട് എബൗട്ടുകളിലും പാലങ്ങളിലും നടപ്പാതകളിലും പാർക്കിലുമെല്ലാം പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്നു.

അബുദാബി കോർണിഷ്, അൽബതീൻ ഏരിയ, മുസ്സഫ റോഡ്, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ്, റബ്ദാൻ ഗാർഡൻ, അൽ വത്ബ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, യാസ് ഐലൻഡ്, അൽ വത്ബ പാർക്ക് എന്നിവിടങ്ങളിലാണ് പുഷ്പാലങ്കാരം. 5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂച്ചെടികൾ നട്ടതായി നഗരസഭ അറിയിച്ചു. ചില പൂക്കളുടെ സുഗന്ധവും ജനങ്ങളെ ആകർഷിക്കുന്നു. 

വലുപ്പം കുറഞ്ഞതും  കൂടുതൽ ആയുസ്സുള്ളതും നിറയെ പുഷ്പിക്കുന്നതുമായ ചെടികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2020ൽ 50 ലക്ഷവും 2021ൽ 70 ലക്ഷവും പൂക്കൾകൊണ്ടാണ് നഗരത്തെ ബഹുവർണമണിയിച്ചിരുന്നത്.

ആസ്വദിക്കാം പറിക്കരുത്

ജനങ്ങളുടെ മാനസികോല്ലാസം കൂടി കണക്കിലെടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് വിരിയിച്ചെടുത്ത പൂക്കൾ ആവോളം ആസ്വദിക്കാമെന്നും പറിച്ചെടുത്ത് മലിനമാക്കരുതെന്നും നഗരസഭ അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം (11,000) രൂപ പിഴയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com