ADVERTISEMENT

ദുബായ് ∙ യുഎഇയുടെ കൂടുതൽ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞു മഴ പെയ്തു. അബുദാബി, ദുബായ്, ഷാർജ എന്നിവയുൾപ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഈ ആഴ്ച കൂടുതൽ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നാളെ മേഘങ്ങൾ വർധിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. കനത്ത മേഘങ്ങളും മഴ, ഇടിമിന്നൽ എന്നിവയുമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 

ദുബായ് ഖിസൈസിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ
ദുബായ് ഖിസൈസിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

ഈ ദിവസങ്ങളിൽ ദുബായ്, ഷാർജ എന്നിവയുൾപ്പെടെ യുഎഇയിൽ മിക്കയിടത്തും ശക്തമായതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം താപനില അഞ്ചു മുതൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറയും. താപനിലയിലെ ഇടിവ് കാരണം ചില ഉൾ പ്രദേശങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

രാജ്യത്ത് മഴ പരമാവധി വർധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ ആഴ്ചയിൽ എല്ലാ സ്ഥലത്തും നടത്തുമെന്നും സ്ഥിരീകരിച്ചു. മേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും.

English Summary: Rain hits several parts of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com