അത്യാധുനികതയിലേക്ക് സ്റ്റിച്ചിട്ട് ആരോഗ്യപരിപാലന കേന്ദ്രങ്ങൾ

primary-health-center
കഴിഞ്ഞ ദിവസം തുറന്ന ഉം അൽ സനിം ഹെൽത്ത് സെന്റർ.
SHARE

ദോഹ∙ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിചരണ സേവനങ്ങൾ ഉറപ്പാക്കാൻ തിരക്കേറിയ ഹെൽത്ത് സെന്ററുകൾ വിപുലീകരിക്കും. പുതിയ ഹെൽത്ത് സെന്ററുകൾ തുടങ്ങുന്നതിൽ മാത്രമല്ല തിരക്കേറിയ  പ്രത്യേകിച്ചും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ കേന്ദ്രങ്ങളുടെ സൗകര്യങ്ങളും ശേഷിയും വർധിപ്പിച്ച് വിപുലീകരിക്കാനുമാണ് പദ്ധതിയെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) മാനേജിങ് ഡയറക്ടർ ഡോ.മറിയം അബ്ദുൽമാലിക് വ്യക്തമാക്കി.

10 വർഷത്തിനിടെ പ്രത്യേക ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്ത് രാജ്യത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനം നൽകുന്നതിൽ വിജയമാണ്. രോഗ പ്രതിരോധ സേവനങ്ങളുടെ ഭാഗമായി അഞ്ചിലധികം ഹെൽത്ത്-വെൽനസ് കേന്ദ്രങ്ങളാണ് തുറന്നതെന്നു ഡോ.മറിയം ചൂണ്ടിക്കാട്ടി. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നൽകി കൊണ്ടാണ് പുതിയ ഹെൽത്ത് സെന്ററുകൾ ഡിസൈൻ ചെയ്യുന്നത്.

എക്‌സ്പ്രസീവ് ഇമേജുകൾക്കുള്ള ഗൈഡിങ്, കാഴ്ചയില്ലാത്തവർക്കായി ബ്രെയ്‌ലി സേവനം, സൗകര്യപ്രദമായ പ്രത്യേക ടോയ്‌ലറ്റുകൾ, അനായാസമായി നടക്കാനായി വിശാലമായ കോറിഡോറുകൾ, ഓട്ടമാറ്റിക് വാതിലുകൾ, പ്രധാന പ്രവേശന കവാടങ്ങളോടു ചേർന്നുള്ള പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കത്തക്ക വിധമാണ് സെന്ററുകൾ ഡിസൈൻ ചെയ്യുക. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിചരണ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ പര്യാപ്തമായ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതിക വിദ്യകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെയാണ് പുതിയ ഹെൽത്ത് സെന്ററുകൾ തുറക്കുന്നതും.

കഴിഞ്ഞ ദിവസം ഏയ്ൻ ഖാലിദിലെ ഉം അൽ സനീം സെന്റർ കൂടി തുറന്നതോടെ രാജ്യത്തെ ഹെൽത്ത് സെന്ററുകളുടെ എണ്ണം 30 ആയി ഉയർന്നു.  സോൺ 56 ൽ പ്രവർത്തനം തുടങ്ങിയ ഉം അൽ സനീം ഹെൽത്ത് സെന്ററിന്റെ പ്രയോജനം ഏയ്ൻ ഖാലിദ്, അബു ഹമൂർ, ഉം അൽ സനീം എന്നിവിടങ്ങളിലെ താമസക്കാർക്ക് ലഭിക്കും. രാജ്യത്തെ 30 ഹെൽത്ത് സെന്ററുകളിൽ ലിബൈബ്, അൽ തുമാമ, മൈതർ, അൽ വക്ര സൗത്ത് എന്നീ ഹെൽത്ത് സെന്ററുകളിൽ ഒഴികെ ബാക്കിയെല്ലാ കേന്ദ്രങ്ങളിലും പ്രവാസികൾക്കും ആരോഗ്യ സേവനങ്ങൾ ലഭിക്കും.

ഈ 4 ഹെൽത്ത് സെന്ററുകളിലും കഴിഞ്ഞ വർഷം ജൂൺ 15 മുതൽ സ്വദേശി പൗരന്മാർക്ക് മാത്രമായി സേവനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. ഹെൽത്ത് സെന്ററുകളിൽ  ഉംസലാൽ, മൈതർ, അൽ റുവൈസ്, റൗദത്ത് അൽ ഖെയ്ൽ, ഗരാഫത്ത് അൽ റയാൻ, അബു ബക്കർ സിദ്ദിഖ്, അൽ ഷിഹാനിയ, അൽ കാബൻ എന്നിവിടങ്ങളിൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന അർജന്റ് കെയർ യൂണിറ്റുകളുമുണ്ട്. അൽ സദ്ദ്, അൽ റയാൻ, അൽ വക്ര, അൽഖോർ, അൽ ദായീൻ, എയർപോർട്ട് എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള ആരോഗ്യ സേവനങ്ങളും ലഭിക്കും.  സർക്കാർ ഹെൽത്ത് സെന്ററുകളിൽ ഹെൽത്ത് കാർഡ് ഉളളവർക്ക് ഭൂരിഭാഗം സേവനങ്ങളും സൗജന്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA