അബുദാബി∙ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ (എഫ്ടിഎ) ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇമാറ ടാക്സ് പുറത്തിറക്കി. കമ്പനികൾ ഇമാറാ ടാക്സിൽ റജിസ്റ്റർ ചെയ്യണമെന്ന് എഫ്ടിഎ അറിയിച്ചു.
സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ പുതിയ സംവിധാനത്തിലാണ് ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത്. നേരത്തെ റജിസ്‌ട്രേഷന് സൗകര്യം ഒരുക്കിയ ചില കമ്പനികൾക്ക് എഫ്.ടി.എയുടെ ഇമെയിൽ, എസ്.എം.എസ് സന്ദേശം ലഭിക്കും. മറ്റു കമ്പനികൾക്കുള്ള അറിയിപ്പ് പിന്നീട് ലഭിക്കും.