ADVERTISEMENT

ദോഹ∙ഫെബ്രുവരി 13ന് ആരംഭിക്കുന്ന ഖത്തർ ടോട്ടൽ ഓപ്പണിൽ ഇത്തവണ വനിതകളുടെ പോരാട്ട നിര ശക്തം. ലോകതാരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിലെ  ലോക 6-ാം നമ്പർ താരം ഗ്രീസിന്റെ മരിയ സർക്കാരി ഒഴികെയുള്ള 9 പേരും പങ്കെടുക്കും. ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്‌ക്വാഷ് കോംപ്ലക്‌സിൽ ഫെബ്രുവരി 13 മുതൽ 18 വരെയാണ് മത്സരം. 7,80,637 യുഎസ് ഡോളർ ആണ് മത്സരത്തിലെ സമ്മാനത്തുക.

 

ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ സെയ്‌തെക്, രണ്ടാം നമ്പർ താരം ടുനീഷ്യയുടെ ഒൻസ് ജാബിയർ, മൂന്നാം നമ്പർ താരം യുഎസ്എയുടെ ജെസിക്ക പെലുഗ, നാലാം നമ്പർ താരം ഫ്രാൻസിന്റെ കരോലിനെ ഗാർസിയ, അഞ്ചാം നമ്പർ താരം ബെലാറഷ്യയുടെ അറിന സബാലെങ്ക, യുഎസ്എയുടെ കോക്കോ ഗൗഫ്,  റഷ്യയുടെ ഡാറിയ കാസകിന, റഷ്യയുടെ വെറോനിക്ക കുഡെർമെറ്റോവ, സ്വിറ്റ്‌സർലന്റിന്റെ ബെലിൻഡ ബെൻകിക് എന്നിവരുൾപ്പെടുന്ന ശക്തമായ താരനിരയാണ് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com