ADVERTISEMENT

റിയാദ് ∙ കുട്ടികളെ ഉപദ്രവിച്ച കേസിൽ സൗദിയിൽ വനിതാ ഡോക്ടർക്ക് 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. പീഡിയാട്രിക് വാർഡിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ശിക്ഷ വർധിപ്പിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതെ വനിതാ ഡോക്ടർ കുട്ടികളുടെ ശരീരത്തെ ആക്രമണ സ്വഭാവത്തിലൂടെയും ബലപ്രയോഗത്തിലൂടെയും സമീപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഡോക്ടർ നിരുത്തരവാദപരമായി മെഡിക്കൽ ഡ്യൂട്ടി ലംഘിച്ചുവെന്നും കുട്ടിയുടെ മുഖത്ത് മൂന്നു തവണ തല്ലിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കൂടാതെ 11 കുട്ടികൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

English Summary : Lady doctor jailed in Saudi for assault on newborn babies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com