ദോഹ∙എംഇഎസ് ഇന്ത്യൻ സ്കൂളിലെ കിന്റർഗാർട്ടൻ വിഭാഗം വിദ്യാർഥികളുടെ പുനരുപയോഗ ഉൽപന്ന പ്രദർശനം ശ്രദ്ധേയമായി. മാലിന്യങ്ങൾ കുറയ്ക്കാനും അവയുടെ സാധ്യമായ പുനരുപയോഗവും സംബന്ധിച്ച് പുതു തലമുറയെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എന്ന തലക്കെട്ടിലാണ് പ്രദർശനം നടത്തിയത്.
കെജി ഹാളിൽ നടന്ന പ്രദർശനം സ്കൂൾ പ്രസിഡന്റ് കെ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പത്രങ്ങൾ, ഷൂ ബോക്സുകൾ, വളകൾ, ഐസ്ക്രീം സ്റ്റിക്കുകൾ തുടങ്ങിയ പുനരുപയോഗ സാമഗ്രികൾ കൊണ്ട് വ്യത്യസ്ത തരം ഉൽപന്നങ്ങളുണ്ടാക്കിയാണ് പ്രദർശിപ്പിച്ചത്.
സ്കൂളിന്റെ ശുചീകരണ ക്യാംപെയ്ന്റെ ഭാഗമായാണ് കുരുന്നുകളുടെ കരകൗശല ഉൽപന്ന പ്രദർശനം സംഘടിപ്പിച്ചത്.