കാഴ്ചകളുടെ ആധുനികത ആസ്വദിക്കാൻ തിരക്കേറി

Dubai-Frame
ദുബായ് ഫ്രെയിം.
SHARE

ദുബായ്∙  കഴിഞ്ഞ വർഷം 12.22 ലക്ഷം പേർ ദുബായ് ഫ്രെയിം സന്ദർശിച്ചതായി നഗരസഭ അറിയിച്ചു. 2018ൽ തുറന്ന ശേഷം ഇത്രയധികം പേർ എത്തുന്നത് ആദ്യമാണെന്ന് നഗരസഭയുടെ പാർക്ക്, വിനോദ വിഭാഗം ഡയറക്ടർ അഹ്മദ് ഇബ്രാഹിം അൽ സറൂനി പറഞ്ഞു.

150 മീറ്റർ ഉയരവും 93 മീറ്റർ വീതിയുമുള്ള ദുബായ് ഫ്രെയിമിലൂടെ ആധുനികവും പുരാതനവുമായ ദുബായുടെ വ്യത്യസ്ത കാഴ്ചകൾ കാണാം.

നവീന സൗകര്യങ്ങളോടെ നിർമിച്ച ദുബായ് ഫ്രെയിം യുഎഇയിൽ എത്തുന്ന സന്ദർശകരുടെ ലക്ഷ്യകേന്ദ്രങ്ങളിൽ ഒന്നാണ്. ഈ കലാസാംസ്കാരിക കേന്ദ്രത്തിനു ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

English Summary : More than 12 lakh people visited Dubai Frame last year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA