ADVERTISEMENT

അബുദാബി∙ ലഹരിമരുന്നിന് അടിമകളായ 331 പേരെ ചികിത്സയിലൂടെ പുനരധിവസിപ്പിച്ചതായി അബുദാബി പൊലീസ്. ഓപ്പർച്യുനിറ്റി ഓഫ് ഹോപ് പദ്ധതിയിലൂടെയാണ് ഇവർക്ക് മികച്ച ചികിത്സയും കൗൺസലിങും നൽകി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.

Read also :ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് ഇടപാടുമായി ഖത്തർ നാഷനൽ ബാങ്ക്

ദേശീയ പുനരധിവാസ കേന്ദ്രവും അബുദാബി പൊലീസും ഹ്യുമാനിറ്റേറിയൻ കെയർ ആൻഡ് സ്‌പെഷൽ നീഡ്‌സ് സായിദ് ഹയർ ഓർഗനൈസേഷനും ചേർന്ന് 2021ലാണ് സേവനത്തിന് തുടക്കം കുറിച്ചത്. ഇതുവരെ 65,374 പേർ സേവനം പ്രയോജനപ്പെടുത്തി.

ലഹരിമരുന്ന് ഉപയോഗത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തുക, ദുശ്ശീലം ഉപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുക, മികച്ച ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ചെയ്തുവരുന്നതെന്ന് ആന്റി നർക്കോട്ടിക്‌സ് വകുപ്പ് ഡയറക്ടർ കേണൽ താഹിർ ഗരീഹ് അൽ ദാഹിരി പറഞ്ഞു.

കുട്ടികൾ ലഹരി മരുന്ന് ഉപയോഗത്തിലേക്ക് തിരിയാതിരിക്കാനും അവരെ അതിൽ നിന്ന് രക്ഷിക്കാനും മാതാപിതാക്കൾ ജാഗരൂകരാകണമെന്നു ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com